Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karuvannur Cooperative Bank

കരുവന്നൂരിൽ സിപിഎമ്മിനു തിരിച്ചടി, നേ​​​താ​​​ക്ക​​​ള്‍ക്കെ​​​തി​​​രേ തെ​​​ളി​​​വ്

കൊ​​​ച്ചി: ക​​​രു​​​വ​​​ന്നൂ​​​ര്‍ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് ത​​​ട്ടി​​​പ്പി​​​ല്‍ സി​​​പി​​​എം നേ​​​താ​​​ക്ക​​​ളെ പ്ര​​​തി​​​ചേ​​​ര്‍ത്ത് ഇ​​​ഡി സ​​​മ​​​ര്‍പ്പി​​​ച്ച അ​​​നു​​​ബ​​​ന്ധ കു​​​റ്റ​​​പ​​​ത്രം കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ച്ചു. സി​​​പി​​​എം നേ​​​താ​​​ക്ക​​​ള്‍ക്കെ​​​തി​​​രേ പ്ര​​​ഥ​​​മ​​​ദൃ​​​ഷ്‌​​​ട്യാ തെ​​​ളി​​​വു​​​ണ്ടെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി ഇ​​​വ​​​ര​​​ട​​​ക്കം കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ലെ 28 പേ​​​ര്‍ക്കും ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ല്‍ കേ​​​സു​​​ക​​​ള്‍ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന പി​​​എം​​​എ​​​ല്‍എ കോ​​​ട​​​തി സ​​​മ​​​ന്‍സ് അ​​​യ​​​ച്ചു.

മു​​​ന്‍ മ​​​ന്ത്രി എ.​​​സി. മൊ​​​യ്തീ​​​ന്‍ എം​​​എ​​​ല്‍എ, സി​​​പി​​​എം തൃ​​​ശൂ​​​ര്‍ ജി​​​ല്ല മു​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ എം.​​​എം. വ​​​ര്‍ഗീ​​​സ്, കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ എം​​​പി, പൊ​​​റ​​​ത്തി​​​ശേ​​​രി നോ​​​ര്‍ത്ത് ലോ​​​ക്ക​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എ.​​​ആ​​​ര്‍. പീ​​​താം​​​ബ​​​ര​​​ന്‍, പൊ​​​റ​​​ത്തി​​​ശേ​​​രി സൗ​​​ത്ത് ലോ​​​ക്ക​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം.​​​ബി. രാ​​​ജു, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ഏ​​​രി​​​യ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. പ്രേ​​​മ​​​രാ​​​ജ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര​​​ട​​​ക്കം പ്ര​​​തി​​​ക​​​ളെ​​​ല്ലാ​​​വ​​​രും വി​​​ചാ​​​ര​​​ണ നേ​​​രി​​​ട​​​ണ​​​മെ​​​ന്ന് പ്ര​​​ത്യേ​​​ക ജ​​​ഡ്ജി പി. ​​​ശ​​​ബ​​​രീ​​​നാ​​​ഥ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി. ജൂ​​​ലൈ നാ​​​ലി​​​ന് നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​കാ​​​നാ​​​ണ് സ​​​മ​​​ന്‍സ്.

പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ല്‍ പാ​​​ര്‍ട്ടി​​​യു​​​ടെ​​​യും നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും സ്ഥാ​​​നം 67 മു​​​ത​​​ല്‍ 73 വ​​​രെ​​​യാ​​​ണ്. ക​​​രു​​​വ​​​ന്നൂ​​​ര്‍ ബാ​​​ങ്കി​​​ലു​​​ണ്ടാ​​​യ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളെ​​​ത്തു​​​ട​​​ര്‍ന്ന് തൃ​​​ശൂ​​​ര്‍ ജി​​​ല്ലാ ക​​​മ്മി​​​റ്റി ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗ​​​മ​​​ട​​​ങ്ങു​​​ന്ന സ​​​ബ് ക​​​മ്മി​​​റ്റി വ​​​ലി​​​യ വാ​​​യ്പ​​​ക​​​ള്‍ അ​​​ന​​​ര്‍ഹ​​​ര്‍ക്ക് അ​​​നു​​​വ​​​ദി​​​ക്കാ​​​ന്‍ ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യി​​​ല്‍ സ​​​മ്മ​​​ര്‍ദം ചെ​​​ലു​​​ത്തി​​​യെ​​​ന്ന​​​താ​​​ണ് പാ​​​ര്‍ട്ടി​​​ക്കെ​​​തി​​​രേ ആ​​​രോ​​​പി​​​ച്ചി​​​ട്ടു​​​ള്ള പ്ര​​​ധാ​​​ന കു​​​റ്റം.

വാ​​​യ്പ തി​​​രി​​​ച്ച​​​ട​​​യ്ക്കാ​​​തെ വ​​​ന്ന​​​തോ​​​ടെ നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ പ​​​ണം ന​​​ഷ്‌​​​ട​​​പ്പെ​​​ട്ടു. പൊ​​​റ​​​ത്തി​​​ശേ​​​രി​​​യി​​​ല്‍ സ്ഥ​​​ലം വാ​​​ങ്ങി പാ​​​ര്‍ട്ടി ഓ​​​ഫീ​​​സ് നി​​​ര്‍മി​​​ക്കാ​​​ന്‍ ലോ​​​ക്ക​​​ല്‍ ക​​​മ്മി​​​റ്റി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക​​​യും ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗീ​​​കാ​​​രം ന​​​ല്‍കു​​​ക​​​യും ചെ​​​യ്തു. ഇ​​​തി​​​നാ​​​യി പാ​​​ര്‍ട്ടി പി.​​​ആ​​​ര്‍.​​​വൈ ബി​​​ല്‍ഡിം​​​ഗ് ഫ​​​ണ്ട് എ​​​ന്ന​​​പേ​​​രി​​​ല്‍ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് തു​​​ട​​​ങ്ങി.

അ​​​ന​​​ധി​​​കൃ​​​ത വാ​​​യ്പ​​​ക്കാ​​​രി​​​ല്‍നി​​​ന്നു ക​​​മ്മീ​​​ഷ​​​ന്‍ വാ​​​ങ്ങി ഈ ​​​അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കു പ​​​ണം നി​​​ക്ഷേ​​​പി​​​ക്കാ​​​ന്‍ ബാ​​​ങ്ക​​​ധി​​​കൃ​​​ത​​​രും ഭ​​​ര​​​ണ​​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളു​​​മ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

പാ​​​ര്‍ട്ടി​​​യും ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യം​​​ഗ​​​ങ്ങ​​​ളു​​​മാ​​​ണ് ബാ​​​ങ്കി​​​നെ നി​​​യ​​​ന്ത്രി​​​ച്ച​​​ത്. ബി​​​നാ​​​മി വാ​​​യ്പ​​​ക​​​ളും പാ​​​ര്‍ട്ടി​​​യു​​​ടെ നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണു ന​​​ല്‍കി​​​യ​​​ത്. പാ​​​ര്‍ട്ടി​​​യു​​​ടെ പേ​​​രി​​​ല്‍ തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ല്‍ ല​​​ക്ഷ​​​ങ്ങ​​​ള്‍ നി​​​ക്ഷേ​​​പി​​​ക്ക​​​പ്പെ​​​ട്ടു -​​​കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

Latest News

Corehub Up